SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.17 PM IST

വിജിലൻസ് റെയ്ഡ്: ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വിജിലൻസ് റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം പിടികൂടിയ സംഭവത്തിൽ കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മാനേജർ എം. ദിലീപ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽകുമാർ, പ്രിൻസിപ്പൽ ഓഫീസർ കെ. ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർ കെ.വി. ഷാജി, ഡ്രൈവർ ഇ. അനിൽകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കള്ളുഷാപ്പ് ഉടമകളിൽ നിന്ന് പണം വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 31നായിരുന്നു എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ പഴയ ഫയലുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന 15,​500 രൂപയും ഒരു ഉദ്യോഗസ്ഥനിൽ നിന്ന് കണക്കിൽപെടാത്ത 255 രൂപയും പിടിച്ചെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.