തിരുവല്ല : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ദീപശിഖാ ജാഥ പ്രയാണം ആരംഭിച്ചു. രക്തസാക്ഷി പി.ബി.സന്ദീപ് കുമാറിന്റെ സംസ്കാരഭൂമിയിൽ നിന്ന് കൊളുത്തിയ ദീപശിഖ മന്ത്രി സജി ചെറിയാൻ ജാഥാ ക്യാപ്റ്റനും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് കൈമാറി. സജേഷ് ശശിയാണ് ജാഥ മാനേജർ. തിരുവല്ല, ഇരവിപേരുർ, കോഴഞ്ചേരി, എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ദീപശിഖ ജാഥ ഇന്ന് നാലുമണിയോടെ സമ്മേളന നഗറിലെത്തും. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |