SignIn
Kerala Kaumudi Online
Friday, 19 April 2024 11.21 PM IST

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് തുടങ്ങും: മന്ത്രി വീണാ ജോർജ്

veeena

#പൂർത്തീകരിച്ച വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ നിലവിൽ കാസർകോട് മുതലുള്ള ആളുകൾ ചികിത്സ തേടുന്നുണ്ട്. ഈ ക്ലിനിക്കിനെ ഒരു മാസത്തിനുള്ളിൽ സ്വതന്ത്ര യൂണിറ്റാക്കി മാറ്റും. ആലപ്പുഴയ്ക്ക് പുറമെ മലബാർ മേഖലയിലും ഇത്തരം ക്ലിനിക്ക് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളെയും ഈ ഹെൽത്ത് സംവിധാനത്തിനു കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ആർദ്രം മിഷനു കീഴിൽ സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമുണ്ടായി. രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി നിലവിലെ സർക്കാർ ആരോഗ്യ മേഖലയിൽ കൂടുതൽ വിപുലമായ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യ മേഖലയുടെ സമഗ്ര വികസനമാണ് ആർദ്രം മിഷൻ ലക്ഷ്യമിടുന്നത്. ആശുപത്രികൾ പൂർണമായും രോഗീ സൗഹൃദ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ ടോക്കൺ എടുക്കാൻ ക്രമീകരണം ഒരുക്കി. ആരോഗ്യ പ്രവർത്തകരുടെ സമീപനം രോഗീ സൗഹൃദമാക്കുകയും മികച്ച ചികിത്സ ഉറപ്പാക്കുകയും വേണം. അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ വിജിലൻസ് സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വകുപ്പിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങൾക്ക് നേരിട്ട് മന്ത്രിക്ക് നൽകാൻ കഴിയുന്ന സംവിധാനവും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

അത്യാധുനിക പ്രസവ ശുശ്രൂഷ വിഭാഗം, പീഡിയാട്രിക് ഐ.സി.യു, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, ഓക്‌സിജൻ പ്ലാന്റ്, പവർ ലോൺഡ്രി, എക്‌സ്‌റേ യൂണിറ്റ്, സ്ത്രീ സൗഹൃദ കേന്ദ്രം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു മുഖ്യപ്രഭാഷണം നടത്തി.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മുൻ സൂപ്രണ്ടായ ആരോഗ്യ വകുപ്പ് അഡീഷണൻ ഡയറക്ടർ (വിജിലൻസ്) ഡോ. സി.മുരളീധരൻ പിള്ളയെ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ രാജ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ഷാജി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർ.രാധാകൃഷ്ണൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ്, വാർഡ് കൗൺസിലർ പ്രഭാ ശശികുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ നസീം ബീഗം, ആശുപത്രി ആർ.എം.ഒ ഡോ. എസ്.ബേബി സുൽത്താന, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.