SignIn
Kerala Kaumudi Online
Wednesday, 21 August 2019 7.07 PM IST

ജോറാകണം ഏറ്

world-cup-india-bowling
world cup india bowling

വിദേശ പിച്ചുകളിലെ ബൗളിംഗിൽ ഇന്ത്യൻ താരങ്ങൾ എന്നും പിന്നിലാണെന്ന പരാതി കഴിഞ്ഞ കുറച്ചുനാളുകളായി മാറിവരികയാണ്. ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ മികച്ച ബൗളിംഗ് കാഴ്ച വയ്ക്കാൻ പറ്റിയ പേസർമാർ ഇപ്പോൾ നമുക്കുണ്ട്. സ്പിന്നർമാരുടെ വംശം കുടിയറ്റുപോയിട്ടുമില്ല. നന്നായി ബൗൾ ചെയ്യാൻ കഴിയുന്ന ആൾ റൗണ്ടർമാരും ആവശ്യത്തിന്. ഈ ലോകകപ്പിലെ ഇന്ത്യൻ ബൗളിംഗിന്റെ സാദ്ധ്യതകളെക്കുറിച്ച്

3-1-2-2

ഫുട്ബാളിന്റെ ശൈലി കടമെടുക്കുകയാണെങ്കിൽ ഇന്ത്യൻ 15 അംഗ ലോകകപ്പ് ടീമിന്റെ ബൗളിംഗ് സ്ട്രാറ്റജിയെ ഇങ്ങനെ വിവക്ഷിക്കാം. മൂന്ന് പേസർമാർ, ഒരു പേസ് ബൗളിംഗ് ആൾ റൗണ്ടർ, രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ, രണ്ട് സ്പിന്നർ ആൾ റൗണ്ടർമാർ : അടിയന്തര ഘട്ടങ്ങളിൽ പരീക്ഷിക്കാൻ കേദാർ യാദവിനെപ്പോലൊരു സ്പിന്നറും ഉണ്ടെന്നത് മറക്കേണ്ട. ഇന്ത്യൻ പിച്ചുകൾക്കപ്പുറത്തേക്ക് കേദാറിന്റെ ബൗളിംഗ് പാടവം ഇനിയും പരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.

ജസ്‌പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഈ മൂവരുമാണ് പേസ് ബൗളിംഗിന്റെ ചുക്കാൻ പിടിക്കാനുള്ളത്. പ്ളേയിംഗ് ഇലവന്റെ ആവശ്യകതകൾ പരിഗണിക്കുമ്പോൾ ഇതിൽ രണ്ടുപേർ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. മൂന്നാം പേസറെ ആവശ്യമെങ്കിൽ ഹർദിക് പാണ്ഡ്യയാകും ആ ഓപ്ഷന് യോഗ്യൻ.

പരിക്കിന്റെ ഭീഷണിയിലായിരുന്ന ബുംറ ഐ.പി.എല്ലിലെ അതിഗംഭീര പ്രകടനത്തോടെ ഫോമിലേക്ക് തിരികെ ഉയർത്തിക്കഴിഞ്ഞു. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഇക്കാലത്തെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്ന് നിസംശയം പറയാം. ഡെത്ത് ഓവറുകളിൽ കൃത്യതയോടെ പന്തെറിയാനുള്ള ബുംറയുടെ പാടവം നിരവധി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഗുണകരമായതാണ്. തകർപ്പൻ യോർക്കറുകളും സ്ളോബാളുകളുംകൊണ്ട് എതിരാളികളെ പരീക്ഷിക്കാൻ മിടുക്കൻ. ഇംഗ്ളണ്ടിലെ പിച്ച് തനിക്ക് തീർത്തും അനുകൂലമെന്ന് കഴിഞ്ഞ പര്യടനത്തിലൂടെ തെളിയിക്കുകയും ചെയ്തു.

ഷമിക്കും ഭുവനേശ്വറിനും പരിചയസമ്പത്താണ് അനുകൂല ഘടകം. റിവേഴ്സ് സ്വിംഗ് കണ്ടെത്താൻ കഴിവുള്ള ബൗളറാണ് ഷമി. ആദ്യ ഓവറുകളിൽ പന്ത് സ്വിംഗ് ചെയ്യിക്കാൻ ഭുവി മിടുക്കനാണ്. സാഹചര്യങ്ങൾക്കനുസരിച്ച് മൂന്ന് പേസർമാർക്കും മാറി മാറി അവസരവും വിശ്രമവും നൽകുകയായിരിക്കും ഇന്ത്യയുടെ പ്ളാൻ. ബുംറയെ നിർണായക മത്സരങ്ങളിൽ നിശ്ചയമായും പങ്കെടുപ്പിക്കേണ്ടതുണ്ട്. പ്രാഥമിക റൗണ്ടിൽ ഒൻപത് മത്സരങ്ങൾ ഉള്ളതിനാൽ തുടർച്ചയായി കളിപ്പിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ പാണ്ഡ്യയുടെ ബൗളർ എന്ന നിലയിലെ സേവനത്തിന് ആവശ്യകതയേറും.

സ്പെഷ്യലിസ്റ്റ് സ്പിന്നർമാരാണുള്ളത്. യുവതാരങ്ങളായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് സമീപകാലത്ത് ടെസ്റ്റിൽ അശ്വിൻ-ജഡേജ സഖ്യത്തെയും ഏകദിന ട്വന്റി-20കളിൽ കുൽദീപ് ചഹൽ സഖ്യത്തെയുമാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഫോർമാറ്റിന് അനുയോജ്യരെന്ന് ഇവർ തെളിയിച്ചുകഴിഞ്ഞു. ചൈനാമാൻ സ്പിന്നറാണ് കുൽദീപ്. ഇവരിൽ ഒരാൾക്കേ പ്ളേയിംഗ് ഇലവനിലെത്താൻ സാദ്ധ്യത തെളിയുന്നുള്ളൂ. ഐ.പി.എല്ലിൽ കുൽദീപ് അത്ര ഫോമിലായിരുന്നില്ല. ഒരു ബാറ്റ്സ്‌മാന്റെ ആവശ്യകത കൂടുതലായി വരികയാണെങ്കിൽ ചഹലിനെയും കുൽദീപിനെയും ഒഴിവാക്കി വിജയ്‌ശങ്കറിനോ രവീന്ദ്ര ജഡേജയ്ക്കോ അവസരം നൽകാമെന്നാണ് ടീം മാനേജ്മെന്റ് ചിന്തിക്കുന്നത്.

ജസ്‌പ്രീത് ബുംറ

49 മത്സരങ്ങൾ

85 വിക്കറ്റുകൾ

5/27 മികച്ച പ്രകടനം

22-15 ശരാശരി

4.51 ഇക്കോണമി

യുസ്‌വേന്ദ്ര ചഹൽ

41 മത്സരങ്ങൾ

72 വിക്കറ്റുകൾ

6/42 മികച്ച പ്രകടനം

24-61 ശരാശരി

4.89 ഇക്കോണമി

രവീന്ദ്ര ജഡേജ

151 മത്സരങ്ങൾ

174 വിക്കറ്റുകൾ

5/36 മികച്ച പ്രകടനം

35.19 ശരാശരി

4.88 സ്‌ട്രൈക്ക് റേറ്റ്

കുൽദീപ് യാദവ്

84 മത്സരങ്ങൾ

87 വിക്കറ്റുകൾ

6/25 മികച്ച പ്രകടനം

21-74 ശരാശരി

4.93 ഇക്കോണമി

ഭുവനേശ്വർ കുമാർ

105 മത്സരങ്ങൾ

118 വിക്കറ്റുകൾ

5/42 മികച്ച പ്രകടനം

35.66 ശരാശരി

5.01 ഇക്കോണമി

മുഹമ്മദ് ഷമി

63 മത്സരങ്ങൾ

113 വിക്കറ്റുകൾ

4/35 മികച്ച പ്രകടനം

26-11 ശരാശരി

5.48 ഇക്കോണമി

ഹാർദിക് പാണ്ഡ്യ

45 മത്സരങ്ങൾ

44 വിക്കറ്റുകൾ

39.72 ശരാശരി

5.53 ഇക്കോണമി

വിജയ് ശങ്കർ

9 മത്സരങ്ങൾ

2 വിക്കറ്റുകൾ

2/15 മികച്ച പ്രകടനം

94 ശരാശരി

5.61 ഇക്കോണമി

300ന് എന്താണുറപ്പ് ?

മുമ്പൊക്കെ ഏകദിനത്തിൽ 300 റൺസിന് മുകളിൽ സ്കോർ ചെയ്താൽ ആ ടീമിന് വിജയം ഉറപ്പായിരുന്നു. എന്നാൽ, ഇപ്പോൾ 300 ഒരു ബെഞ്ച് മാർക്കല്ല. മുന്നൂറും കടന്ന് 350ന് അപ്പുറത്തേക്ക് ചേസ് ചെയ്യാൻ കഴിവുള്ള ടീമുകൾ ഇപ്പോഴുണ്ട്. കഴിഞ്ഞ ദിവസം ബ്രിസ്റ്റോളിൽ ഇംഗ്ളണ്ടും പാകിസ്ഥാനും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിന്റെ കാര്യം തന്നെ നോക്കൂ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയത് 358/9 എന്ന സ്കോർ. ഇത് ഇംഗ്ളണ്ട് മറികടന്നത് അഞ്ചോവറുകൾ ബാക്കിനിറുത്തി. നഷ്ടപ്പെട്ടത് വെറും നാല് വിക്കറ്റുകൾ മാത്രവും. 2015 ലോകകപ്പിനു ശേഷം ഏകദിന സ്കോറിംഗിലെ മാറ്റങ്ങൾ പരിശോധിച്ചാൽ ടീം ടോട്ടലുകൾ ഉയരുന്നതായി കാണാം. കഴിഞ്ഞ ലോകകപ്പിന് ശേഷം ഏകദിനത്തിലെ ഉയർന്ന സ്കോറിന്റെ റെക്കാഡ് മാറ്റിയെഴുതപ്പെട്ടത് രണ്ടുതവണയാണ്. 2016ആഗസ്റ്റിൽ പാകിസ്ഥാനെതിരെ ഇംഗ്ളണ്ട് 444/3 റൺസെടുത്ത് റെക്കാഡിട്ടു. 2018 ജൂണിൽ ഇംഗ്ളണ്ട് അത് തിരുത്തി. ആസ്ട്രേലിയയ്ക്കെതിരെ 481/6 സ്കോർ ചെയ്തു. ഈ രണ്ട് സ്കോറുകളും പിറന്നത് ഈ ലോകകപ്പിന്റെ വേദികളിലൊന്നായ നോട്ടിംഗ്ഹാമിലായിരുന്നു. 128 2015 ലോകകപ്പിനു ശേഷം 469 ഏകദിനങ്ങൾ നടന്നു. ഇതിൽ 300 റൺസിന് മേൽ സ്കോർ ചെയ്യപ്പെട്ടത് 128 മത്സരങ്ങളിലാണ്. 99 മത്സരങ്ങളിലാണ് ആദ്യ ഇന്നിംഗ്സിൽ 300 ലേറെ സ്കോർ ചെയ്ത ടീമിന് ജയിക്കാനായത്. 29 മത്സരങ്ങളിൽ 300ന് മേൽ ആദ്യ ഇന്നിംഗ്സ് ഉയർത്തിയിട്ടും തോൽവിയുണ്ടായി. സ്കോറിംഗ് റേറ്റ് 250ന് താഴെ 201 മത്സരങ്ങൾ 48 വിജയം 250-299 140 മത്സരങ്ങൾ 81 വിജയം 300-349 87 മത്സരങ്ങൾ 64 വിജയം 350-399 36 മത്സരങ്ങൾ 30 വിജയം 400+5 മത്സരം 5 ജയം 400 റൺസിന് മുകളിൽ സ്കോർ ഉയർത്തിയിട്ടുള്ള മത്സരങ്ങളിൽ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീമിന് വിജയം 100 ശതമാനം ഉറപ്പിക്കാനായത്. ലോകകപ്പിന് ശേഷം ഇംഗ്ളണ്ടിൽ നടന്ന 56 ഏകദിനങ്ങളിൽ 300 റൺസിന് മുകളിൽ സ്കോർ ചെയ്ത ടീമുകളെ ചേസ് ചെയ്ത് തോൽപ്പിച്ചത് 18 തവണയാണ്. ലോകകപ്പിലെ ഇന്ത്യൻ റെക്കാഡുകൾ 11 ലോകകപ്പുകളിൽ പങ്കെടുത്തു 2 തവണ കിരീടം 2 ഏകദിന റാങ്കിംഗ് 75 മത്സരങ്ങൾ കളിച്ചു 46 മത്സരങ്ങൾ ജയിച്ചു 27 മത്സരങ്ങൾ തോറ്റു 1 മത്സരം ടൈ 1 ഫലമില്ല. 413/5 ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോർ. 2007ൽ ബെർമുഡയ്ക്കെതിരെ 287/4 ഏറ്റവും ഉയർന്ന ചേസിംഗ് ജയം. 2015ൽ സിംബാബ്‌വെയ്ക്കെതിരെ സച്ചിൻ @ ലോകകപ്പ് കൂടുതൽ മത്സരങ്ങൾ -45 ആകെ ലോകകപ്പുകൾ -6 ആകെ റൺസ് 22.78 കൂടുതൽ അർദ്ധ സെഞ്ച്വറികൾ -15 കൂടുതൽ സെഞ്ച്വറികൾ -6 കൂടുതൽ ബൗണ്ടറികൾ -241 കൂടുതൽ സിക്സുകൾ -27

അ​സ്‌​ഹ​റി​ന്റെ​ ​റെ​ക്കാ​ഡ്

അ​സ്‌​ഹ​റി​ന്റെ​ ​റെ​ക്കാ​ഡ് ഇ​ന്ത്യ​യെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​ലോ​ക​ക​പ്പി​ൽ​ ​ന​യി​ച്ച​തി​ന്റെ​ ​റെ​ക്കാ​ഡ് ​മു​ഹ​മ്മ​ദ് ​അ​സ്‌​ഹ​റു​ദ്ദീ​നാ​ണ്.​ ​മൂ​ന്ന് ​ത​വ​ണ.​ 1992,​ 96,​ 99.​ ​ലോ​ക​ക​പ്പു​ക​ളി​ലാ​ണ് ​അ​സ്ഹ​ർ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​നാ​യി​രു​ന്ന​ത്.​ ​മൂ​ന്ന് ​ത​വ​ണ​യും​ ​കി​രീ​ടം​ ​നേ​ടാ​നാ​യി​ല്ല.​ 96​ൽ​ ​സെ​മി​ ​ഫൈ​ന​ലി​ലെ​ത്തി​ ​ശ്രീ​ല​ങ്ക​യോ​ട് ​തോ​റ്റ​താ​ണ് ​പ്ര​ധാ​ന​ ​നേ​ട്ടം.​ 99​ൽ​ ​ലോ​ക​ക​പ്പി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യ​തി​ന് ​പി​ന്നാ​ലെ​ ​ക്യാ​പ്ട​ൻ​സി​യും​ ​ന​ഷ്ട​മാ​യി. 2 ധോ​ണി​യും​ ​ക​പി​ൽ​ദേ​വും​ ​ഇ​ന്ത്യ​യെ​ ​ര​ണ്ട് ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​ഇ​ന്ത്യ​യെ​ ​ന​യി​ച്ചു.​ ​ഓ​രോ​ ​ത​വ​ണ​ ​കി​രീ​ടം​ ​നേ​ടി​ത്ത​ന്നു.​ 1983​ൽ​ ​ആ​ദ്യം​ ​ക്യാ​പ്ട​നാ​യ​പ്പോ​ൾ​ ​ക​പി​ലി​ന്റെ​ ​ലോ​ക​ക​പ്പ് ​നേ​ട്ടം​ .​ 87​ലും​ ​ക​പി​ലാ​യി​രു​ന്നു​ ​ക്യാ​പ്ട​ൻ.​ 2011​ൽ​ ​ക്യാ​പ്ട​നാ​യി​ ​ധോ​ണി​യു​ടെ​ ​ആ​ദ്യ​ ​ലോ​ക​ക​പ്പും​ ​കി​രീ​ട​വും.​ 2015​ൽ​ ​സെ​മി​യി​ൽ​ ​പു​റ​ത്താ​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, WORLD CUP INDIA BOWLING
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.