തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർക്ക് നിവേദനം നൽകി.ഇതേ ആവശ്യമുന്നയിച്ച് കർഷകസംഘം പാലക്കാട്, ആലപ്പുഴ ഒഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ സി.സി.എഫ്.-ഡി.എഫ്.ഒ ഓഫീസ് മാർച്ചും സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |