SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.20 PM IST

സ്‌പോർട്‌സിന്റെ കഥ പറയുന്ന ചിത്രങ്ങളുമായി ഫോട്ടോ വണ്ടി

ppp
ഫോട്ടോവണ്ടി പത്തനംതിട്ടയിൽ എത്തിയപ്പോൾ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ തുടങ്ങിയവർ സന്ദർശിക്കുന്നു.

പത്തനംതിട്ട : കേരള ഒളിമ്പിക്‌സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവർത്തക യൂണിയൻ, ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയിൽ സ്വീകരണം നൽകി. തിരുവല്ലയിലും പത്തനംതിട്ടയിലും പ്രൗഡഗംഭീരമായ സ്വീകരണമാണ് നൽകിയത്. കായിക കേരളത്തിന് കൈത്താങ്ങാവുന്ന സംസ്ഥാന സർക്കാരിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഫോട്ടോ വണ്ടിയുടെ പര്യടനമെന്ന് പത്തനംതിട്ടയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ അധ്യക്ഷൻ അഡ്വ. ടി​.സക്കീർ ഹുസൈൻ പറഞ്ഞു.

പത്തനംതിട്ടയിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ. പ്രകാശ് ബാബു, സെക്രട്ടറി ആർ. പ്രസന്നകുമാർ, ഹോക്കി അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എസ്. ഷീന, ഹോക്കി അസോസിയേഷൻ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ആർ. ഷൈൻ, ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി അമൃത് സോമരാജൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് നഗരത്തിലേക്ക് ഘോഷയാത്ര ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.