തൃശൂർ : പന്നിയങ്കര ടോളിൽ അമിതമായ ടോൾ പിരിവിനെതിരെ പാലക്കാട് തൃശൂർ റൂട്ടിലെ സ്വകാര്യ ബസുടമകളും ബസ് തൊഴിലാളികളും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവയ്ക്കുമെന്ന് ബസുടമസ്ഥ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്, തൃശൂർ ജില്ലകളിലെ കളക്ടർമാർക്കും ദേശീയപാത ഉദ്യോഗസ്ഥർക്കും നിരവധി തവണ നിവേദനം നൽകിയിട്ടും നടപടിയായിട്ടില്ലെന്ന് എം.എസ്.പ്രേംകുമാർ, കെ.കെ.സേതുമാധവൻ, വി.എസ്.പ്രദീപ്, കെ.ബി.സുരേഷ്, കൃഷ്ണകിഷോർ, നൗഷാദ് ആറ്റുപറമ്പത്ത്, ബിബിൻ ആലപ്പാട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |