SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.30 PM IST

സഹകരണ എക്സ്‌പോ: മികച്ച രണ്ടാമത്തെ പവലിയൻ പെരിന്തൽമണ്ണ സഹകരണ ആശുപത്രിയുടേത്

d
മന്ത്രി വി.എൻ വാസവനിൽ നിന്നും ഇ.എം.എസ് ആശുപത്രി ഭാരവാഹികൾ ഉപഹാരം സ്വീകരിക്കുന്നു.

പെരിന്തൽമണ്ണ: കൊച്ചിയിൽ നടന്ന സഹകരണ എക്സ്‌പോ 2022ൽ മികച്ച രണ്ടാമത്തെ പവലിയനായി പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പവലിയൻ തിരഞ്ഞെടുക്കപ്പെട്ടു. എക്സ്‌പോയിൽ സംസ്ഥാനത്തെ ആകെ 17,000 സംഘങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 210 സഹകരണ സ്ഥാപനങ്ങളാണ് എക്സ്‌പോയിൽ പവലിയനുകൾ ഒരുക്കിയത്. സഹകരണ മേഖലയിൽ ആരോഗ്യ രംഗത്ത് ടെലിമെഡിസിൻ സാദ്ധ്യതകൾ എന്ന ആശയത്തിലൂന്നിയാണ്
ഇ.എം.എസ് ആശുപത്രി പവലിയൻ ഒരുക്കിയത്. സമാപന സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്നും ആശുപത്രിക്ക് വേണ്ടി ജനറൽ മാനേജർ എം അബ്ദുന്നാസിർ ,ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജിമ്മി കാട്ടടി, മെറ്റീരിയൽസ് മാനേജർ ഐ. ശ്രീധരൻ, വിനോദ്കുമാർ എന്നിവർ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. കെ. അനിൽകുമാർ, ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസ് റിജണൽ ഡയറക്ടർ ബാലസുബ്രഹ്മണ്യ അയ്യർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ഡോ.അദീല അബ്ദുള്ള, ആശുപത്രി പി.ആർ.ഒ ഇർഷാദ് ഷാഹുൽ, അസി.പി.ആർ.ഒ അഖിൽ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.