SignIn
Kerala Kaumudi Online
Friday, 19 April 2024 5.46 PM IST

പിഴവുകൾ പർവതീകരിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തെ താറടിക്കരുത്: മന്ത്രി ബിന്ദു

r-bindhu

തിരുവനന്തപുരം: ഒന്നോ രണ്ടോ പിഴവുകളെ പർവതീകരിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ താറടിക്കുന്നത് ശരിയല്ലെന്നും ഉന്നതവിദ്യാഭ്യാസരംഗം ഗുണമേന്മയുള്ളതാണെന്നും മന്ത്റി ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരമാർശങ്ങൾക്ക് അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മന്ത്റിയുടെ പ്രതികരണം.

കണ്ണൂർ, കേരള സർവകലാശാലകളിൽ സംഭവിച്ച പിഴവുകളെ ഗൗരവത്തോടെ കാണുന്നു. കേരള സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകിയത്, കൊവിഡ് കാരണം പരീക്ഷയെഴുതാൻ കഴിയാത്ത കുട്ടിക്ക് വീണ്ടും പരീക്ഷ നടത്തിയപ്പോഴാണ്. പരീക്ഷാ നടത്തിപ്പിൽ ഇത്തരം പിഴവുകൾ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ച് പിഴവുകൾ പരിഹരിക്കുമെന്നും മന്ത്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R BINDHU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.