SignIn
Kerala Kaumudi Online
Thursday, 25 April 2024 10.46 AM IST

കേരള സർവകലാശാല വാർത്തകൾ

kerala-uni

തിരുവനന്തപുരം: കേരളസർവകലാശാല നവംബറിൽ നടത്തിയ ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മേയ് 10 വരെ അപേക്ഷിക്കാം.

നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ ബി കോം (വിദൂരവിദ്യാഭ്യാസം) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓൺലൈനായി മേയ് 9 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (356) കോഴ്സുകളുടെ പരീക്ഷകൾ മേയ് 9 മുതൽ തുടങ്ങും.

മേയ് 5 മുതൽ ആരംഭിക്കുന്ന ആറാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എസ്‌സി (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) ബയോകെമിസ്ട്രി, മൈക്രോബയോളജി, ജിയോളജി, പോളിമർ കെമിസ്ട്രി, ഹോം സയൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ പ്രോജക്ട്/ഡിസർട്ടേഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മേയ് 9 മുതൽ ആരംഭിക്കുന്ന ആറാം സെമസ്​റ്റർ സി.ബി.സി.എസ് ബി കോം (എഫ്.ഡി.പി.) (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) കോഴ്സിന്റെ പ്രാക്ടിക്കൽ/പ്രോജക്ട്/ഡിസർട്ടേഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.പി.എ വീണ, വയലിൻ പരീക്ഷകളുടെ പ്രാക്ടിക്കൽ മേയ് 9 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കോർ ബയോകെമിസ്ട്രി, വൊക്കേഷണൽ മൈക്രോബയോളജി) പരീക്ഷകളുടെ പ്രാക്ടിക്കൽ മേയ് 9 മുതലും, ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് (351), ബി.വോക് ടൂറിസം ആന്റ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ് (352) കോഴ്സുകളുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ മേയ് 4 മുതലും നടത്തും.

മേയിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം/എം.എസ് ഡബ്ല്യൂ. (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) (ന്യൂ ജനറേഷൻ കോഴ്സുകൾ ഒഴികെ) പരീക്ഷയ്‌ക്ക് പിഴകൂടാതെ മേയ് 3 വരെയും 150 രൂപ പിഴയോടെ മേയ് 4 വരെയും 400 രൂപ പിഴയോടെ മേയ് 6 വരെയും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.