SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.27 PM IST

അന്ന് കല്ലുകളെറിഞ്ഞ കെെകൾ ഇന്ന് ജവാന്മാരുടെ രക്ഷയ്‌ക്കെത്തി; കാശ്‌മീർ ജനങ്ങൾക്ക് കെെയടിയുമായി സോഷ്യൽ മീഡിയ, വീ‌ഡിയോ കാണാം

crpf

ഷോപ്പിയാൻ: അപകടത്തിൽപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ രക്ഷയ്‌ക്കെത്തിയത് പ്രദേശവാസികൾ. ജമ്മു കാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് സംഭവം.

മുൻപ് ജവാന്മാർക്കുനേരെ കല്ലുകൾ വരെ എറിഞ്ഞ് പ്രതിഷേധിച്ചിട്ടുള്ള ജനങ്ങൾ തന്നെ അപകടത്തിൽപ്പെട്ടപ്പോൾ ജവാന്മാരുടെ രക്ഷയ്‌ക്കെത്തി എന്നത് ശ്രദ്ധേയമാണ്. കാശ്‌മീരിലെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തിന്റെ തെളിവായി സംഭവത്തെ ചൂണ്ടിക്കാട്ടാം. ജവാന്മാർ സഞ്ചരിച്ച വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

accident

അപകടത്തിൽ ഏഴു ജവാന്മാർക്ക് പരിക്കേറ്റു. പരിസരവാസികളുടെ സഹായത്തോടെ ഇവരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാനായി. ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്.


പട്ടാളക്കാരെ രക്ഷിച്ച പ്രദേശവാസികളെ ജനറൽ ഓഫീസർ കമാന്റ് സന്ദർശിച്ചു. ഇവർക്ക് പാരിതോഷികങ്ങളും അദ്ദേഹം നൽകി.ജനങ്ങളുടെ നല്ല മനസിന് കെെയടിയ്ക്കുകയാണ് സോഷ്യൽ മീ‌ഡിയ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRPF, KASHMIR, ARMY, ACCIDENT, KASHMIR ACCIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.