SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.25 PM IST

സൂക്ഷിച്ചില്ലെങ്കിൽ അടുക്കള പൊട്ടിത്തെറിക്കും

gas

കോട്ടയം . കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചതിന് പിന്നാലെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവങ്ങൾ ജില്ലയിലും സമീപ ജില്ലയിലും ആവർത്തിക്കുകയാണ്. തിരക്കുപിടിച്ച അടുക്കള ജോലികൾക്കിടയിൽ അൽപം അശ്രദ്ധ മതി അപകടമുണ്ടാകാൻ. പലപ്പോഴും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാണ്. പ്രഷർകുക്കർ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. പാചകത്തിന് മുൻപേ പ്രഷർ കുക്കർ പരിശോധിക്കണം. കുക്കർ അടയ്ക്കും മുൻപ് വെന്റ് ട്യൂബിൽ തടസങ്ങൾ ഒന്നുമില്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. സേഫ്റ്റി വാൽവിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്ന് കണ്ടാൽ മാറ്റി പുതിയത് വാങ്ങുകയും വേണം. കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സെഫ്റ്റി വാൽവുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുക്കറിൽ ഒഴിക്കേണ്ട വെള്ളം, ഇടേണ്ട ഭക്ഷണ പദാർത്ഥം എന്നിവയുടെ അളവ് കൃത്യമായി മനസിലാക്കി വേണം പാചകം ചെയ്യാൻ. ഐ.എസ്‌.ഐ മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.

ഗ്യാസും ബോംബ്.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും ജില്ലയിൽ കുറവല്ല. പാചകവാതക സിലിണ്ടർ കൊണ്ടുവരുമ്പോൾ തന്നെ സീൽ പൊട്ടിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തണം. പാചകത്തിന് ശേഷം റഗുലേറ്റർ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.

ശ്രദ്ധിക്കാൻ.

സിലിണ്ടർ ട്യൂബിന്റെ കാലപ്പഴക്കം ശ്രദ്ധിക്കണം. വർഷത്തിൽ ഒരിക്കലെങ്കിലും ട്യൂബ് മാറ്റണം.

ഗ്യാസ് അടുപ്പ് കത്തിക്കും മുൻപ് ചോർച്ചയുണ്ടോ എന്നു പരിശോധിക്കണം.

സിലിണ്ടർ വാൽവാണ് ആദ്യം തുറക്കേണ്ടത്. തീപ്പെട്ടിക്ക് പകരം ഗ്യാസ് ലൈറ്റർ ഉപയോഗിക്കുക.

പാചകവാതകം ചോരുന്നതായി തോന്നിയാൽ വായുസഞ്ചാരം ഉറപ്പുവരുത്തണം.

നനഞ്ഞ ചണച്ചാക്ക് സിലിണ്ടറിന് മേലിട്ടാൽ തീ നിയന്ത്രണ വിധേയമാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.