കോട്ടയം . വെയിലും മഴയും മാറി മാറിയുള്ള കാലാവസ്ഥാ വ്യതിയാനം കാരണം ടാപ്പിംഗ് നടക്കുന്നില്ലെങ്കിലും റബർ വില കീഴോട്ട് തന്നെ. ഉത്പാദനം കുറയുമ്പോൾ വില കുതിച്ചുയരേണ്ടതാണ്. ഒരു മാസം മുമ്പ് 180 വരെ എത്തിയ റബർ വില 162 ലേക്ക് നിലം പൊത്തിയത് കർഷകരെ ഞെട്ടിച്ചു. യുക്രെയിൻ യുദ്ധം അവസാനിക്കാത്തതിന്റെ പ്രതിഫലനമായി അന്താരാഷ്ട്ര വില ഇടിഞ്ഞതോടെ ആഭ്യന്തര വില ഇടിക്കാൻ ടയർ കമ്പനികൾ രംഗത്തിറങ്ങിയതാണ് ആഭ്യന്തര വില ഇടിയാൻ കാരണം. ഉത്പാദനം കുറയുന്ന സീസൺ കണക്കിലെടുത്ത് വില കൂട്ടേണ്ട അവധിക്കച്ചവടക്കാരും വില കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |