തൊടുപുഴ . പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ പൈനാപ്പിൾ ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30 ന് ഉച്ചയ്ക്ക് രണ്ട് മുതൽ വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ പാചകത്സരം, പൈനാപ്പിൾ വിള മത്സരം, കാർഷിക സെമിനാർ എന്നിവയുണ്ട്. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം എൽ എ സന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |