തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ)- എൻ.സി.എ - എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 164/2018) തസ്തികയിൽ മെയ് 11 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സിനി അസിസ്റ്റന്റ് - മൂന്നാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (38/2021) തസ്തികയിലേക്ക് മെയ് 13 ന് രാവിലെ 9.30 നും സിനി അസിസ്റ്റന്റ് -രണ്ടാം എൻ.സി.എ - വിശ്വകർമ്മ (37/2021) തസ്തികയിലേക്ക് 13 ന് രാവിലെ 10.30 നും റെക്കോർഡിംഗ് അസിസ്റ്റന്റ് - രണ്ടാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (348/2020) തസ്തികയിലേക്ക് 13 ന് രാവിലെ 10.45 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അർഹതാനിർണ്ണയ പരീക്ഷ
കെ.എസ്.എഫ്.ഇ. ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 376/2020), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അറ്റൻഡന്റ് (കാറ്റഗറി നമ്പർ 1/2021), കെ.എസ്.ഇ.ബി. ലിമിറ്റഡിൽ കാഷ്യർ/ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 479/2019) എന്നീ തസ്തികകളുടെ അർഹതാനിർണ്ണയ പരീക്ഷ (ഓൺലൈൻ) യഥാക്രമം മെയ് 10, 11, 12 തീയതികളിൽ പി.എസ്.സി.യുടെ വിവിധ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. സമയപട്ടിക, സിലബസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ ടിക്കറ്റും, പരീക്ഷാർത്ഥികൾക്കുളള നിർദ്ദേശങ്ങളും ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |