SignIn
Kerala Kaumudi Online
Friday, 29 March 2024 8.06 PM IST

നഴ്സിന് കൈവഴുതി, തറയിൽ വീണ് നവജാതശിശു മരിച്ചു

hjju

ലക്‌നൗ: ലക്‌നൗ ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു.

പ്രസവിച്ചയുടൻ കുഞ്ഞിനെ തൂവാലയിൽ പൊതിഞ്ഞെടുക്കേണ്ടതിന് പകരം, നഴ്സ് ഒറ്റകൈയിൽ കുഞ്ഞിനെ ഉയർത്തവെ, വഴുതി നിലത്തുവീഴുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയുടെ നിലവിളി കേട്ട് വീട്ടുകാർ ലേബർ റൂമിലേക്ക് കയറാൻ ശ്രമിച്ചു. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ബലപ്രയോഗിച്ച് അകത്തുകടന്നു.

കുഞ്ഞ് ആരോഗ്യവതിയായിരുന്നെന്നും എന്നാൽ നഴ്സിന്റെ കൈയിൽ നിന്ന് താഴേക്ക് വീണെന്നും യുവതി പറഞ്ഞു. എന്നാൽ കുട്ടി ജനിച്ചപ്പോഴേ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ബന്ധുക്കൾ ബഹളം വച്ചു. അപകട മരണം ഒതുക്കി തീർക്കാൻ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കള്ളക്കഥ പറയുകയാണെന്ന് കുടുംബം ആരോപിച്ചു. അവർ ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തലയിലേറ്റ മുറിവാണ് മരണകാരണമെന്ന് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.