SignIn
Kerala Kaumudi Online
Thursday, 25 April 2024 5.02 PM IST

ജെയിംസ് വളപ്പില ലയൺസ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ

jame

തൃശൂർ: തൃശൂർ,​ പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആയി പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പില തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ സുഷമ നന്ദകുമാർ അടുത്ത വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായും,​ ടോണി ഏനോക്കാരൻ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായും തിരഞ്ഞെടുക്കപ്പെട്ടു.

പന്നിത്തടം ടെൽകോൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടിയാണ് ജെയിംസ് വളപ്പിലയുടെ ജയം. മഹാമാരി കാലഘട്ടത്തിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെ ശ്രദ്ധേയമായ സാമൂഹ്യസേവന പദ്ധതികൾക്ക് നേതൃത്വം നല്കിയ ജെയിംസ് വളപ്പില വിശപ്പുരഹിത പദ്ധതിയിലൂടെ ഏഴു ലക്ഷത്തോളം പേർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു. ലയൺ ഒഫ് ദി ഇയർ, ഹീറോ ലയൺ, അന്തർദ്ദേശീയ തലത്തിൽ ബെസ്റ്റ് പ്രസിഡന്റ് തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്. ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.