തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ എസ്. അജയകുമാറിന് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കേന്ദ്രീയ വിദ്യാലയ സംഗതിന്റെ എറണാകുളം റീജിയണൽ ഓഫീസിലാണ് നിയമനം. ഇന്ത്യയിലെ മികച്ച സർക്കാർ വിദ്യാലയമാക്കി പട്ടം കെ.വിയെ മാറ്റുന്നതിൽ നിർണായകമായ പങ്കുവഹിച്ച അജയകുമാർ 1992ൽ മണിപ്പൂരിലെ ലോക്തക് കെ.വിയിലാണ് സെക്കൻഡറി ഗണിതാദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
വിവിധ കെ.വി വിദ്യാലയങ്ങളിലെ സേവനത്തിനു ശേഷം 2014ൽ പട്ടം കെ.വിയിൽ പ്രിൻസിപ്പലായി. എഡ്യൂക്കേഷൻ വേൾഡ് മാഗസിന്റെ ദേശീയ സർവേയിൽ അജയകുമാറിന്റെ കീഴിൽ പട്ടം കേന്ദ്രീയ വിദ്യാലയം നാലുതവണ (2014, 2015, 2016, 2020) ഇന്ത്യയിലെ മികച്ച ഗവണ്മെന്റ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. ഗണിത ലാബ്, ഗണിത ക്ലിനിക് എന്നിവയടക്കം നൂതനമായ ആശയങ്ങളിലൂടെ വിദ്യാർത്ഥികളുടെ അക്കാഡമിക് മികവ് ഉയർത്തുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിയത്.
മികച്ച പ്രവർത്തനത്തിനുള്ള റീജിയണൽ ഇൻസെന്റീവ് അവാർഡും (2011) നാഷണൽ ഇൻസെന്റീവ് അവാർഡും (2017) നൽകി കേന്ദ്രീയ വിദ്യാലയ സംഗതൻ അജയകുമാറിനെ ആദരിച്ചിട്ടുണ്ട്.
സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കെ.വി.എസ് എന്നിവയുടെ നിരവധി ദേശീയതല അക്കാഡമിക് കമ്മിറ്റികളിൽ വിവിധ വർഷങ്ങളിൽ അംഗമായിരുന്ന അജയകുമാർ വിദ്യാഭ്യാസ നയ രൂപീകരണ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |