കൊച്ചി: സി.പി.എം ജില്ലാ പാർട്ടി സ്കൂൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി. രാജീവ് എന്നിവരും പങ്കെടുത്തു. കലൂർ ലെനിൻ സെന്ററിൽ രണ്ടു ദിവസമായാണ് പാർട്ടി സ്കൂൾ. മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ.എൻ. ഗണേഷ് എന്നിവർ ക്ലാസെടുക്കും. ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ സെക്രട്ടറിമാർ എന്നിവർ ക്ലാസിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |