തിരുവനന്തപുരം: സ്കൂളുകളിലെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം കരമന ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും.
നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. 288 ടൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
വാക്ക് പറഞ്ഞാൽ പാലിക്കുമെന്ന് മന്ത്രി
കൊവിഡ് പ്രതിസന്ധിയുണ്ടായിട്ടും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുമ്പെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും വാക്ക് പറഞ്ഞാൽ അത് പാലിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
നിലവിൽ ജില്ലാ ഹബ്ബുകൾക്ക് ലഭ്യമായ പാഠപുസ്തകങ്ങൾ അദ്ധ്യയന വർഷം ആരംഭിക്കും മുമ്പേ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |