ആലപ്പുഴ: കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ)യുടെ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആലപ്പുഴയും പൊലീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ്ബിന്റെ ജില്ലാതല ഉദ്ഘാടനം ആര്യാട് കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി.ജലജാറാണി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല അഡീഷണൽ പോലീസ് സൂപ്രണ്ട് ആർ.ഡി.അജിത്ത് ചടങ്ങിൽ മുഖ്യാതിഥിയായി. കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് ജില്ലാ മേധാവിയുമായ കെ.വി.ബെന്നി, അസിസ്റ്റന്റ് പ്രൊഫ. രാധ, തുഷാര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |