ആലപ്പുഴ: മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്ത് ഇൻസ്ട്രക്ടർ സിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരാക്കിയ സിനിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്.സുദർശനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ്.ജിനുരാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രാജീവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.രാജി, ജി.വേണുലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.രാജു, ജി.സുഭാഷ് കുമാർ, സാക്ഷരതാ മിഷൻ ജില്ല കോർഡിനേറ്റർ കെ.വി.രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |