വിഴിഞ്ഞം: ആന്ധ്രയിൽ നിന്നു കാറിൽ കടത്തിക്കൊണ്ടു വന്നത് 54 കിലോഗ്രാം കഞ്ചാവെന്ന് വിഴിഞ്ഞം പൊലീസ്.4 മാസം മുൻപും ഇത്തരത്തിൽ ഈ സംഘം കടത്തിയെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്. നർക്കോട്ടിക് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ചപ്പാത്തിൽ വച്ചാണ് വൻ കഞ്ചാവു ശേഖരം പിടികൂടിയത്. ഇതോടനുബന്ധിച്ച് ബീമാപള്ളി സ്വദേശികളായ ഫഗത്ത്(28), ഷഹീർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടത്താനുപയോഗിച്ച കാർ പ്രതികളിലൊരാളുടെ ബന്ധുവിന്റേതാണെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം തുടങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |