തലശ്ശേരി:വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ 40കാരനെ തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിവിധ വകുപ്പുകൾ പ്രകാരം 19 വർഷം തടവിനും 25,000 രൂപ പിഴയും വിധിച്ചു. എടക്കാട്, കുണ്ടത്തിൽ മൂല കൈരളി വായനശാലക്കടുത്ത പൂവള്ളിയിൽ സി.പി.വിജേഷി(40) നെയാണ് ജഡ്ജ് മുഹമ്മദ് റയീസ് ശിക്ഷിച്ചത് പ്രതി പിഴ അടക്കുന്നില്ലെങ്കിൽ 15 മാസം അധിക തടവ് അനുഭവിക്കണം. .
2018 ഡിസംബർ 25 ന് രാവിലെ 6.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. കത്തിയുമായി സ്ത്രീ താമസിക്കുന്ന വീട്ടിലെത്തി വാതിൽ ചവുട്ടി പൊളിച്ചു അകത്ത് കടന്ന് വരാന്തയിൽ ഇരിക്കുകയായിരുന്ന വൃദ്ധയെ പിടിച്ചു വലിച്ച് ഓഫീസ് മുറിയിലേക്കു കൊണ്ടു പോയി കത്തികാണിച്ച് ഭിഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവർ നിലവിളിച്ചതോടെ അയൽക്കാരെത്തി. ഇത് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അജയകുമാറാണ് വാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |