SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 AM IST

കൊടവലം ശാസനം സഹസ്രാബ്ദ വിളംബരം: പ്രാദേശിക ചരിത്ര പഠനത്തിന് പ്രസക്തി: കണ്ണൂർ വി.സി

kodavalam-silasasanam

കാഞ്ഞങ്ങാട് : പ്രാദേശിക ചരിത്ര പഠനത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് കണ്ണൂർ വിസി പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പുല്ലൂർ കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലുള്ള ശിലാശാസനത്തിന്റെ സഹസ്രാബ്ദ വിളംബരം ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക വൈവിദ്ധ്യങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ചരിത്ര പഠനം ശുഷ്‌കമാകും. അതുകൊണ്ടുതന്നെ പ്രാദേശികമായുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പുതിയ തലമുറക്ക് സമഗ്ര പഠനം നടത്തണമെങ്കിൽ പ്രാദേശിക ചരിത്രം അറിഞ്ഞിരിക്കണം. അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ.ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആർ.രാഘവ വാര്യർ വിഷയം അവതരിപ്പിച്ചു. ഡോ.സി.ബാലൻ, ഡോ.എം.ടി.നാരായണൻ, ഡോ.എം.മുരളീധരൻ നമ്പ്യാർ, ഡോ.കെ.എസ്.സുരേഷ് കുമാർ, സുമലത എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.നാരായണ വാര്യർ ഉപഹാര സമർപ്പണം നടത്തി. ടി.പി.രാമചന്ദ്രൻ സ്വാഗതവും പി.ശശിധരൻ നായർ നന്ദിയും പറഞ്ഞു.

എല്ലാവർക്കും കാണാം കൊടവലം ശാസനം
കാഞ്ഞങ്ങാട്: കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലുള്ള ശിലാശാസനങ്ങൾ എല്ലാവർക്കും കാണാൻ പാകത്തിൽ തേക്കിൻ തടിയിലാക്കിയതിന്റെ പ്രകാശനം വി.സി നിർവ്വഹിച്ചു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ നേതൃത്വത്തിലാണ് ശിലാശാസനത്തിലെ വട്ടെഴുത്തിലുള്ള ലിഖിതങ്ങളും അതിന്റെ മലയാള പരിഭാഷയും തേക്കിൻതടിയിൽ തീർത്തത്. പൊതുജനങ്ങൾക്ക് കാണാൻ പാകത്തിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.