കൊല്ലം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ (കെ.എം.സി.എസ്.യു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നഗരസഭകൾക്ക് മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു.
കൊല്ലം നഗരസഭയ്ക്ക് മുന്നിൽ കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, കെ.എസ്.ടി.എ സംസ്ഥാന എക്സി. കമ്മിറ്റി അംഗം സബിത, കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി എസ്. പ്രദീപ്, ജില്ലാ പ്രസിഡന്റ് ടി.ജി. രേഖ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജി.എസ്. സുരേഷ് സ്വാഗതവും ട്രഷറർ വി ജി അരുൺ സാബു നന്ദിയും പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആർ.എസ്. രശ്മി അദ്ധ്യക്ഷയായി.
പുനലൂരിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സജി, കൊട്ടാരക്കരയിൽ സി.ഐ.ടി.യു കൊട്ടാരക്കര ഏരിയാ സെക്രട്ടറി സി. മുകേഷ്, പരവൂരിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. സഫർകയാൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |