കൊല്ലം: റവന്യൂ വകുപ്പിലെ ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ജില്ലയിൽ 60 താത്കാലിക ക്ലാർക്കുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള 1033 ഉദ്യോഗാർത്ഥികളുടെ യോഗ്യതാ രേഖകളുടെ പരിശോധനയും എഴുത്തുപരീക്ഷയും 30ന് കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ ഉച്ചയ്ക്ക് 1 മുതൽ 4 വരെ നടക്കും. മേയ് ഒന്നിന് കൊല്ലം കളക്ടറേറ്റിൽ മൂല്യനിർണ്ണയം നടത്തി 3ന് രാവിലെ 11ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തിപ്പിന് 200 ഉദ്യോഗസ്ഥരെ നിയമിച്ചു. ഉദ്യോഗാർത്ഥികൾ 30ന് ഉച്ചയ്ക്ക് 12ന് രേഖകൾ സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |