മാന്നാർ: മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്ഷന് തെക്ക് വശം തിരുവല്ല - കായംകുളം സംസ്ഥാന പാതയ്ക്ക് കുറുകെയുള്ള വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് മാന്നാർ ടൗൺ മണിക്കൂറുകളോളം ഇരുട്ടിലായി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭാരം കയറ്റിവന്ന ടോറസ് ലോറി തട്ടിയാണ് വൈദ്യുതി ലൈൻ പൊട്ടിയതെന്ന് പറയപ്പെടുന്നു. മാന്നാർ കെ.എസ്.ഇ.ബി ടീം ഒരുമണിക്കൂർ കഠിന പ്രയത്നം നടത്തിയതിന്റെ ഫലമായി പതിനൊന്ന് മണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി ഇല്ലാത്തതിനാൽ മാന്നാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും മറ്റും നേരത്തേ അടക്കേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |