പൂച്ചാക്കൽ : പാണാവള്ളി ഓടമ്പള്ളി ഗവ: യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള താലോലം പരിപാടി തുടങ്ങി. പാണാവള്ളി ഗ്രാമ പഞ്ചായത്ത് കുട്ടികൾക്കായി നൽകിയ കളിയുപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ് നിർവ്വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യപകൻ അഹമ്മദ് കുഞ്ഞ് ആശാൻ , സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ഹർഷകുമാർ സി.ആർ.സി. കോർഡിനേറ്റർ രാജി , അദ്ധ്യാപിക സുമ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് പoനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |