കൊച്ചി: സാധാരണക്കാർക്ക് ഇരട്ടി പ്രഹരമായി ഹോട്ടൽഭക്ഷണത്തിനുന വിലകൂടി. പാചകവാതക, ഇന്ധനവിലകൾ കത്തിക്കയറിക്കൊണ്ടിരിക്കുന്നതോടെ ഇനിയും വില വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. കൊവിഡിനുശേഷം നിലനിൽപ്പുതന്നെ ഭീഷണിയായപ്പോഴാണ് സംസ്ഥാനത്തെ ചില ഹോട്ടലുകൾ നേരിയ തോതിൽ വിലകൂട്ടിയതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലയും കൂടിയതോടെ വീണ്ടും വിലവർദ്ധിപ്പിക്കണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെടുന്നത്. നേരിയതോതിൽ മാത്രമേ വില കൂട്ടാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്.
ഭക്ഷണ സാധനങ്ങളുടെ വില
(10 മാസം മുമ്പത്തെ വില
ബ്രായ്ക്കറ്റിൽ)
ചെറുകിട ഹോട്ടൽ
ചായ- 12 (10)
കോഫി- 18 (15)
അപ്പം- 10 (8)
ഇടിയപ്പം-10 (8)
ഇഡലി-10 (8)
ദോശ- 10 (7)
പൂരി-18 (16)
പൊറോട്ട- 10 (8)
ഊണ്- 50 (45)
ചിക്കൻ ബിരിയാണി - 120 (110)
എഗ്ഗ് ബിരിയാണി - 80 (70)
കടലക്കറി - 25 (20)
കിഴങ്ങ് കറി - 25 (20)
ബീഫ് കറി - 100 (90)
ബീഫ് ഫ്രൈ - 80 (90)
ചിക്കൻ കറി - 80 (70)
ചിക്കൻ ഫ്രൈ - 80 (70)
മീൻകറി - 55 (45)
കക്ക ഇറച്ചി - 45 (35)
ഇടത്തരം ഹോട്ടൽ
ചില്ലിചിക്കൻ - 190 (180)
ബീഫ് റോസ്റ്റ്- 140 (130)
ബീഫ് സ്റ്റൂ- 150 (145)
ചിക്കൻ ബിരിയാണി - 150 (140)
ബീഫ് ബിരിയാണി- 160 (150)
ചിക്കൻ ഫ്രൈഡ്റൈസ് - 160 (150)
എഗ്ഗ് ഫ്രൈഡ്റൈസ്- 150 (145)
വെജ് ഫ്രൈഡ്റൈസ്- 140 (130)
പൊറോട്ട- 15 (12)
ചപ്പാത്തി- 12 (8-9)
നെയ്പ്പത്തിരി- 15 (10-12)
തേങ്ങാപ്പത്തിരി- 15 (10-12)
ബട്ടൂറ- 45 (40)
പുട്ട്- 15 (12)
ചിക്കൻ മപ്പാസ്, സ്റ്റൂ, പെപ്പർ- 190 (180)
ബട്ടർ ചിക്കൻ- 230 (220)
ഡബിൾ ഓംലറ്റ്- 40 (30)
സിംഗിൾ ഓംലറ്റ്- 30 (25)
ഊണ്- 90 (75)
*ചെറുകടികൾക്ക് വിവിധയിടങ്ങളിൽ രണ്ടു രൂപവീതം വർദ്ധിപ്പിച്ചിട്ടുണ്ട്.
വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകില്ല. കടപൂട്ടേണ്ട അവസ്ഥയാണ്.
ഷെഹബാസ്,
സോന ഹോട്ടൽ,
കൊച്ചി
നേരത്തെ ചെറിയ ഹോട്ടലിൽനിന്ന് ഒരുനേരത്തെ ആഹാരം കഴിക്കാൻ 60രൂപ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ 100രൂപ വേണം.
സുധീഷ്,
സോഡാ കച്ചവടക്കാരൻ
കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |