SignIn
Kerala Kaumudi Online
Thursday, 25 April 2024 9.56 PM IST

മുസിരിസ് പൈതൃകോത്സവം: ഇന്ന് പറവൂരിൽ തിരി തെളിയും

muziris-fest-paravur

പറവൂർ: പറവൂർ മുസിരീസ് സഹകരണസംഘവും ഫോക്‌ലോർ അക്കാഡമിയും സംയുക്തമായി നടത്തുന്ന മുസിരിസ് പൈതൃകോത്സവത്തിന് ഇന്ന് തിരിതെളിയും. ടി.ബി റോഡിന് സമീപമുള്ള ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിൽ അടുത്തമാസം എട്ടുവരെ പരിപാടികൾ നടക്കുന്നത്. ഫുഡ് ഫെസ്റ്റ്, മാംഗോ ഫെസ്റ്റ്, ആറന്മുള കണ്ണാടി, കര കൗശല വസ്തുക്കൾ, പഴവർഗങ്ങൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, ഫല വൃക്ഷ തൈകൾ എന്നിവ മേളയിൽ ഉണ്ടാകും.

ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ രാത്രി ഒമ്പത് വരെയാണ് . പ്രവേശനം സൗജന്യമാണ്. ഇന്ന് വൈകിട്ട് ആറിന് തണ്ണീർപന്തൽ പ്രദർശന വിൽപന നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ആറരയ്ക്ക് നൃത്തസന്ധ്യ അരങ്ങേറും. 30ന് വൈകിട്ട് 6.30 ന് ഡാൻസ് ഫെസ്റ്റ്. 31ന് ആറരയ്ക്ക് പൈതൃകോത്സവം ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കലാപരിപാടികളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും നിർവഹിക്കും. തുടർന്ന് പൊന്തിമുഴക്കം. 2ന് വൈകിട്ട് 6.30 ന് നൃത്താവിഷ്കാരം. 3ന് രാവിലെ പത്തിന് കേരളത്തിലെ പൈതൃക കലകൾ' എന്ന വിഷയത്തിൽ സെമിനാർ, വൈകിട്ട് ആറരക്ക് കുടുക്കവീണക്കച്ചേരി, തുടർന്ന് അഷ്ടപതിയാട്ടം. നാലിന് വൈകിട്ട് 6.30 ന് മാർഗംകളി, എരുത്കളി, മുളം ചെണ്ട ഉപയോഗിച്ചുള്ള ഗോത്രഗീതങ്ങൾ. 5ന് വൈകിട്ട് 6.30 ന് ഫോക്‌ലോർ അക്കാഡമിയുടെ അംഗീകാരമുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന അറബനമുട്ട്, ദഫ് മുട്ട്, കോൽക്കളി, ഏഴിന് നാടൻപാട്ട്. 6ന് വൈകിട്ട് 6.30 ന് കരോക്കെ ഗാനമേള. 7ന് രാവിലെ പത്തിന് കുരുത്തോലക്കളരി, വൈകിട്ട് ആറിന് കരോക്കെ ഗാനമേള. 8ന് വൈകിട്ട് ആറിന് സമാപനസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫ്യൂഷൻ - വിവിധ കലാപരിപാടികളോടെ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.