കൊച്ചി: എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ)ക്കുമായി രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഇക്കോസിസ്റ്റം ആരംഭിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്. മറ്റ് ബാങ്കുകളുടെ ഇടപാടുകാർക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. നിലവിലുള്ള ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എം.എസ്.എം.ഇകൾക്ക് വിവിധ ബാങ്കിംഗ് സേവനങ്ങൾ, എല്ലാവർക്കും മൂല്യവർദ്ധിത സേവനങ്ങളുടെ ഒരു സമ്പൂർണ ശ്രേണി, 25 ലക്ഷം രൂപ വരെ അതിവേഗം, കടലാസ് രഹിതമായ ഓവർഡ്രാഫ്ട് സൗകര്യം, ഉടനടി ഡിജിറ്റലായി കറന്റ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം എന്നിവയാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതകൾ.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ, ബാങ്കിന്റെ കോർപ്പറേറ്റ് ഇന്റർനെറ്റ് ബാങ്കിംഗ് (സി.ഐ.ബി) പ്ലാറ്റ്ഫോം എന്നിവയിൽനിന്ന് ഇൻസ്റ്റാബിസ് ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താം. മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എം.എസ്.എം.ഇകൾക്ക് 'ഗസ്റ്റ്' ആയി ലോഗിൻ ചെയ്ത് ഇത് ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |