SignIn
Kerala Kaumudi Online
Thursday, 25 April 2024 5.59 AM IST

മുൻഗണനാ വിഭാഗത്തിൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നൽകും: മന്ത്രി അനിൽ

1
മന്ത്രി ജി.ആർ അനിൽ

തൃശൂർ: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ ആനൂകൂല്യം നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിൽ. സപ്ലൈകോ വെഹിക്കിൾ ട്രാക്കിംഗിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓരോ താലൂക്ക് ഓഫീസുകളിലെയും പരിശോധനകൾ പൂർത്തീകരിച്ചതിന് ശേഷം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ 82 കേന്ദ്രങ്ങളിലായി മുൻഗണനാ വിഭാഗങ്ങളുടെ കാർഡുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റേഷൻകാർഡിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്തി ഒഴിവാക്കി വരികയാണ്.
കൗൺസിൽ ഫൊർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി, സപ്ലൈകോ ജനറൽ മാനേജർ ബി. അശോകൻ ജില്ലാ സപ്‌ളൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.