തൃശൂർ: കേരളത്തിൽ അലോപ്പതി - ആയുർവേദ ചികിത്സ, മരുന്ന്, പരിശോധന എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മലിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്ന പുതിയ സംരംഭം ജില്ലയിൽ വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും.
വി കെയർ ഫാമിലി ഹെൽത്ത് സ്കീം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റായാണ് സംരംഭം ആരംഭിക്കുന്നത്. ജോലിയുടെയും സേവനത്തിന്റെയും അടിസ്ഥാനത്തിൽ 650 രൂപ 750 രൂപ, 850 രൂപ എന്നീ നിരക്കിലുള്ള ഡിസ്കൗണ്ട് കാർഡെടുത്ത് പദ്ധതിയിൽ ചേരാം. പദ്ധതിയുമായി സഹകരിച്ചിട്ടുള്ള ആശുപത്രികളിൽ രണ്ടു വർഷത്തേക്ക് ഒ.പി, ഐ.പി ചികിത്സാച്ചെലവിൽ 30 മുതൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും.
പ്രായപരിധിയില്ലാതെ നിലവിൽ അസുഖമുള്ളവർക്ക് പോലും ആരോഗ്യ കാർഡ് ലഭ്യമാകുന്ന വിധമാണ് പദ്ധതിയെന്ന് ഫാ. ഡേവിസ് ചിറമ്മൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ. ചാക്കോ തോപ്പിൽ, ടി.എ. തോമാച്ചൻ, സി.പി. മുഹമ്മദ് ഹനീഫ്, പി.വി. വാസുദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |