SignIn
Kerala Kaumudi Online
Friday, 19 April 2024 2.47 PM IST

സന്തോഷ് ട്രോഫി : കേരളം ഫൈനലിൽ,​ അഞ്ചു ഗോളുമായി ജെസിൻ

santho

മലപ്പുറം : സെമിഫൈനലിൽ കർണാടകത്തെ ഗോൾ മഴയിൽ മുക്കി കേരളം ആഘോഷാരവങ്ങളോടെ സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിലെത്തി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മൂന്നിനെതിരെ ഏഴുഗോളുകൾക്കാണ് ആതിഥേയർ ഇന്നലെ ആറാടിയത്. 28-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങി അഞ്ചുഗോളുകളുമായി കളം നിറഞ്ഞ ജസിനാണ് കേരളത്തിന്റെ വിജയശിൽപ്പി. കേരളത്തിന്റെ വലകുലുക്കി കർണാടകം സ്കോറിംഗിന് തു‌ടക്കമിട്ടെങ്കിലും ജസിൻ മാലപ്പടക്കം പോലെ ഗോളടിച്ചുകൂട്ടിയാണ് കേരളത്തെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽതന്നെ ജസിൻ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. 35,41,44 മിനിട്ടുകളിലായാണ് ഹാട്രിക്ക് തികച്ച ജസിൻ 56,71മിനിട്ടുകളിൽ വീണ്ടും വലകുലുക്കി.45-ാം മിനിട്ടിൽ ഷിഗിലും 62-ാം മിനിട്ടിൽ അർജുൻ ജയരാജുമാണ് മറ്റു ഗോളുകൾ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANTHOSH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.