താമരശ്ശേരി: ജലാശയങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ തുടക്കമിട്ട 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മറിപ്പുഴ ശുചീകരണം ആരംഭിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് മെമ്പർ മഞ്ചു ഷിബിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ മനോജ് വാഴേപറമ്പിൽ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസീസ്, സി.ഡി.എസ് അംഗം റീന ടോമി, എ.ഡി.എസ് പ്രതിനിധി മിഥു ഡെനിഷ്, ഫിലിപ്പ് മാലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |