തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.
സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ പകൽ താപനിലയിൽ വർദ്ധനവുണ്ടാകും. വരണ്ട കാറ്റിനും സാദ്ധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ചൂട് സാധാരണ നിലയിൽ തുടരും. അതേസമയം,സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട മഴ പെയ്തു. വടക്കൻ കേരളത്തിന്റെ കിഴക്കൻ മലയോരത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |