കുന്ദമംഗലം: കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് സി.ഡി.എസ് ഭരണസമിതി അംഗങ്ങൾക്കുള്ള ത്രിദിന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും. കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ പഞ്ചായത്തുകളിലെ സി.ഡി.എസ് മെമ്പർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ സിഡിഎസ് ചെയർപേഴ്സൺ പ്രസീദ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന, എക്സാറ്റ് റിസോഴ്സ് പേഴ്സൺ അനിൽകുമാർ, പി.ശ്രീലത,ബ്ലോക്ക് കോ ഓർഡിനേറ്റർ സഞ്ചുന, നീതു, സുലേഖ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |