തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സർവീസിനെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഇന്നലെ ആത്മാഭിമാന സംരക്ഷണ ദിനമായി ആചരിച്ചു.സെക്രട്ടേറിയറ്റ് ജീവനക്കാർ ബാഡ്ജ് ധരിച്ച് നടത്തിയ പ്രതിഷേധ പ്രകടനവും തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ജ്യോതിഷ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബിനോദ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം.എസ്, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി തിബീൻ നിലാംബരൻ,കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.മഹാദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |