SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.40 PM IST

ഓർഡർ നൽകിയാൽ മിൽമ ഉത്പന്നങ്ങൾ വീട്ടിലെത്തും

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയനും ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനമായ ഹോപ്പോൺ വർക്ക്സും ചേർന്ന് മിൽമ ഉത്പ്പന്നങ്ങൾ തലസ്ഥാനത്തെ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'ഹോപ്പോൺ' ആപ്പ് ഡൗൺലോഡ് ചെയ്ത് ഓർഡർ നൽകാം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സേവനം വ്യാപിപ്പിക്കും. മിൽമ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനം വിപുലീകരിക്കുന്നതിനായി വിവിധ ഓൺലൈൻ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നുണ്ട്.

കൂടാതെ കെ.എസ്.ആർ.ടിസിക്ക് കീഴിലുള്ള കെ.യു.ആർ.ടി.സിയുടെ ലോഫ്ളോർ ബസുകളിൽ മിൽമ ബ്രാൻഡിംഗ് നടത്തി. ആറ്റിങ്ങൽ, പാറശാല, വെഞ്ഞാറമൂട് റൂട്ടിലുള്ള ബസുകളിൽ ഐസ്‌ക്രീം, ശീതളപാനീയങ്ങൾ, നെയ്യ് ഉൾപ്പെടെയുള്ള മിൽമ ഉത്പ്പന്നങ്ങളുടെ ആകർഷകമായ ചിത്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നതെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ എം.ഡി ഡി.എസ്.കോണ്ട പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.