തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കേന്ദ്ര പദ്ധതികളെക്കുറിച്ച് അവബോധമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല പറഞ്ഞു. ദ്വിദിന കേരള സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചാൽ കേന്ദ്രം സഹായിക്കാം. കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കത്തോലിക്കാ ബാവ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. ക്രിസ്ത്യൻ സമൂഹം രാഷ്ട്രനിർമ്മാണത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |