SignIn
Kerala Kaumudi Online
Saturday, 20 April 2024 8.50 AM IST

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; പ്രതിദിന രോഗികൾ 400ന് മുകളിലെത്തി; ടിപിആറും ഉയരുന്നു

covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് കൊവിഡ് ബാധിതരുടെ എണ്ണം നാനൂറിന് മുകളിലെത്തി. ഇരുപത്തിയെട്ട് ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയധികം വർദ്ധനവ് ഉണ്ടാകുന്നത്. ടി പി ആർ 3.29 കടന്നിരിക്കുകയാണ്.

ഡൽഹിയിലടക്കം കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ആശങ്ക വർദ്ധിക്കുകയാണ്. കൊച്ചിയിൽ രോഗികളുടെ എണ്ണം ഉയരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് അവസാനമായി കേസുകൾ 400 കഴിഞ്ഞത്. അന്ന് 418 കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ടെസ്റ്റ് പോസിറ്റി വിറ്റി മൂന്ന് ശതമാനത്തിന് മുകളിൽ ഉയർന്നത് മാർച്ച് 24നാണ്. 543 കേസുകളായിരുന്നു അന്ന്. ഇത്തവണ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഇല്ലെങ്കിലും ടിപിആർ ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

രണ്ട് ദിവസത്തിന് മുമ്പ് വരെ കേസുകൾ മുന്നൂറിന് താഴെയായിരുന്നു. ഈ നിലയിൽ കേസുകൾ ഉയർന്നാൽ അടുത്ത തരംഗമുണ്ടാകുമോയെന്ന സംശയം ജനങ്ങൾക്കിടയിലുണ്ട്. ആരോഗ്യ വകുപ്പ് കണക്കുകൾ പുനഃപ്രസിദ്ധീകരിച്ച് തുടങ്ങിയാൽ മാത്രമേ ജില്ലാടിസ്ഥാനത്തിലുള്ള കൊവിഡ് കേസുകൾ വ്യക്തമാകൂ. ഇപ്പോൾ ലഭ്യമാകുന്നത് സംസ്ഥാനത്തെ മൊത്തം കണക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, COVID19, TPR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.