മഥുര: വിവാഹച്ചടങ്ങിനിടെ കാമുകന്റെ വെടിയേറ്റ് യുവതി മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ മുബാരിക്പൂർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയായിരുന്നുസംഭവം. കാജൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
വിവാഹചടങ്ങിനിടെ വിശ്രമമുറിയിലേക്ക് പോയ യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി കാമുകനായ അനീഷ് വെടിയുതിർക്കുകയായിരുന്നു. ഇടത് കണ്ണിന് സമീപം വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചു. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു യുവാവ് വെടിവച്ചത്.
ഇരുവരും പ്രണയത്തിലായിരുന്നെന്നും മറ്റൊരാളുമായുള്ള വിവാഹം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് അനീഷ് വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവിനെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |