രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കീടം മേയ് 20ന് തിയേറ്ററിൽ. ശ്രീനിവാസൻ, വിജയ് ബാബു എന്നിവരാണ് രാഹുൽ റിജി നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ്.
ഖോ ഖോ എന്ന ചിത്രത്തിനുശേഷം രജിഷ വിജയനും രാഹുൽ റിജി നായരും വീണ്ടും ഒന്നിക്കുന്നു. മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ് എം. നായർ എന്നിവരും താരനിരയിലുണ്ട്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാര്യർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം രാകേഷ് ധരൻ, എഡിറ്റർ: ക്രിസ്റ്റി സെബാസ്റ്റ്യൻ, സംഗീതം സിദ്ധാർത്ഥ് പ്രദീപ്, പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ. ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി. മണക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |