ഒറ്റപ്പാലം: എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ പുതിയതായി നിർമ്മിച്ച ക്ലാസ് മുറികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവുറ്റതാക്കാൻ എയ്ഡഡ് മേഖലകളിലും സർക്കാർ സഹായം എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിർമ്മിതികേന്ദ്ര റീജിയണൽ മാനേജർ എം.ഗിരീഷ്, നഗരസഭ കൗൺസിലർ ആതിര നാരായണൻ, ഡോ. എ.എസ്.സുനിൽകുമാർ, ഡോ. അമ്പിളി അരവിന്ദ് എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ (റൂസ) പദ്ധതിയിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന് പുറമെ ഓപ്പൺ ഓഡിറ്റോറിയം മറ്റ് പശ്ചാത്തല സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |