കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ കൂടി. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ
പവന് 38,840 രൂപയും ഗ്രാമിന് 4,855 രൂപയുമായി. വ്യാഴാഴ്ച പവന് 360 രൂപ കുറഞ്ഞ ശേഷമാണ് ഇന്നലെ വില വർദ്ധന രേഖപ്പെടുത്തിയത്. ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർദ്ധിച്ചത്. പിന്നീട് സ്വർണവില കുറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |