SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.52 PM IST

യു.കെയിൽ ശിവഗിരിമഠം ആശ്രമസെന്റർ, പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

p

ശിവഗിരി: രാജ്യത്തിന് പുറത്ത് ശിവഗിരിമഠത്തിന്റെ ആശ്രമസെന്ററുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി യു.കെയിൽ സ്ഥാപിക്കുന്ന സെന്ററിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഗുരുധർമ്മപ്രചാരണ സഭ സേവനം യു.കെയാണ് ലണ്ടനിലെ സെന്റർ സ്ഥാപിക്കുന്നത്.

ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലി, തീർത്ഥാടന നവതി എന്നിവയുടെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഗോളതല ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിൽ നടക്കുന്ന വിവിധ ആഘോഷപരിപാടികൾക്കും തുടക്കം കുറിക്കും. ബ്രഹ്മവിദ്യാലയ ജൂബിലി ആഘോഷം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും തീർത്ഥാടന നവതിയാഘോഷം നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയും ഗുരുധർമ്മപ്രചാരണ സഭാ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദും ഉദ്ഘാടനം ചെയ്യും.

ആഘോഷക്കമ്മിറ്റി ഭാരവാഹികളായ മുംബയ് മന്ദിരസമിതി ചെയർമാൻ എം.ഐ. ദാമോദരൻ, ആഗോള ശ്രീനാരായണ പ്രസ്ഥാന ചെയർമാൻ അഡ്വ. വി.കെ. മുഹമ്മദ്, ആലുംമൂട്ടിൽ ഡോ. ശിവദാസൻ മാധവൻ ചാന്നാർ (അമേരിക്ക), ബൈജു പാലയ്ക്കൽ, ബിജു പെരിങ്ങത്തറ, സാജൻ കരുണാകരൻ, ശശികുമാർ, മുൻ മേയറും നിലവിൽ കൗൺസിലറുമായ ഡോ. ഓമന ഗംഗാധരൻ, അനീഷ് തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത കലാകാരന്മാർ ഗുരുദർശനത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.