പത്തനംതിട്ട : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും സാമൂഹികാഘാതമായി കണ്ട് ശക്തമായ ഇടപെടൽ നടത്താൻ പൊതുസമൂഹവും തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ.
മയക്കുമരുന്നിനെതിരെ സർക്കാർ നടപടികൾ ക്രിയാത്മകമാണെങ്കിലും സാമൂഹിക വിപത്തെന്ന നിലയിൽ ഇതിനെതിരെ സമൂഹം ഇടപെടണം. മയക്കുമരുന്നിന് ജാതിയോ മതമോ ഇല്ല. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു.
കണ്ണൂരിൽ ഡി.വൈ.എഫ്.എെ ആണെന്ന് വരുത്തി തീർക്കാൻ ചില ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെ തുറന്നു കാട്ടാൻ ഡി.വൈ.എഫ്.എെ കാൽനട ജാഥയും പൊതുയോഗവും നടത്തി. ലൗജിഹാദ് ആർ.എസ്.എസ് നടത്തുന്ന ഒരു പ്രചാരണ പദ്ധതിയാണ്. ലൗ ജിഹാദ് ഇല്ലെന്ന് അന്വേഷണ ഏജൻസികളും കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |