വളാഞ്ചേരി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പരിഷ്കരണ നടപടികൾ നടപ്പിലാക്കുമെന്ന്മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
വളാഞ്ചേരി എം.ഇ.എസ് കെവീയം കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ടി ജലീൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി, വളാഞ്ചേരി നഗരസഭാ അദ്ധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻ കുട്ടി മാസ്റ്റർ, വാർഡ് അംഗം സുനിത, പ്രൊഫ. പി.ഒ.ജെ ലബ്ബ, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രിൻസിപ്പൽ ഡോ. സി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |