കോഴിക്കോട്: തെരുവു നായ്ക്കളുടെ ജനനം നിയന്ത്രിക്കുന്നതിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോഴിക്കോട് കോർപ്പറേഷനെ മാതൃകയാക്കിയാൽ പേവിഷബാധ മുക്ത കോഴിക്കോട് സാദ്ധ്യമാക്കാമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തെരുവ് നായ്ക്കളുടെ ജനനം നിയന്ത്രിക്കുന്ന പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രത്യേക താല്പര്യമെടുക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. കോർപ്പറേഷന് സമീപത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി പദ്ധതി ഏറ്റെടുക്കാൻ കഴിയുമോയെന്ന് നഗരസഭാ സെക്രട്ടറി പരിശോധിക്കണം. ഇക്കാര്യത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കോർപ്പറേഷൻ സെക്രട്ടറിയും രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നഗരത്തിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം സംബന്ധിച്ച് കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |